പൂഞ്ഞാര്‍ – തെക്കേക്കര പഞ്ചായത്തിലെ 11, 14 വാര്‍ഡുകളിലെ 60 ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന മുരിങ്ങപ്പുറം ശുദ്ധ ജലവിതരണത്തിന് തടസ്സം ആരാണ് .. ,
ഈ മഴക്കാലത്ത് പോലും കഴിഞ്ഞ രണ്ടു മാസമായി മുരിങ്ങപ്പുറം ശുദ്ധജല വിതരണമാണ് നിലച്ചിരിക്കുകയാണ് ,പമ്പ് ഹൗസിലേയ്ക്കുള്ള വൈദ്യുതി ലൈന്‍ അകാരണമായി വിച്ചേദിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.പൂഞ്ഞാര്‍ കെ എസ് ഇ ബി ഓഫീസിലും , പഞ്ചായത്ത് പ്രസിഡന്റിനോടും , വാര്‍ഡ് മെമ്പറോടും വൈദ്യുതി പുനസ്ഥാപിയ്ക്കാന്‍ പമ്പ് ഓപ്പറേറ്റര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല .
പമ്പ് ഹൗസിലെ 15 ഒജ പമ്പ് ഇത് മൂലം പ്രവര്‍ത്തിക്കാതിരുന്നാല്‍ ഭീമമായ നഷ്ടമാണ് സംഭവിയക്കാന്‍ പോകുന്നത് ഇതിന് ഉത്തരവാദികള്‍ KSEB യും വാര്‍ഡ് ജനപ്രതിനിധികളുമാണെന്നും ബിജെപി ആരോപിച്ചു .വൈദ്യതി അടിയന്തിരമായി പുനസ്ഥാപിച്ച് ശുദ്ധജല വിതരണം ജനങ്ങളില്‍ എത്തിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്ന് ബിജെപി പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.