മലയോര മേഖലകളില്‍ യാത്രാ നിയന്ത്രണം.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.മഴ ശക്തമായ സാഹചര്യത്തില്‍ കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍ ചുവടെ
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം -0481 2568007,
മീനച്ചില്‍-048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037