മരണസംഖ്യ 41 ആയി; ഇന്ന് മാത്രം കണ്ടെത്തിയത് 15 മൃതദേഹങ്ങള്‍

 

രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 41. ഇന്ന് നടത്തിയ തെരച്ചിലില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 30ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മേഖലയില്‍ ദുരന്ത നിവാരണ സേനയുടെ 200 അംഗങ്ങളാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും തെരച്ചിലിന്റെ ഭാഗമായതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയത്.