മ്രന്തി കെ.ടി. ജലീല്‍ വിണ്ടും കുരുക്കില്‍. ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ച് സര്‍ക്കാര്‍ ഓഫീസ് വഴി ജലീല്‍ ഖുറാന്‍ വിതരണം ചെയ്തു. മന്ത്രിക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്ട് ) ആസ്ഥാനത്ത് നിന്ന് വിദേശ സഹായത്തോടെ വിതരണം ചെയ്തത് 32 കെട്ടുകളിലായി രണ്ടായിരത്തോളം ഖുറാന്‍. യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത 1000 കിറ്റിനൊപ്പം ഖുറാനും നല്‍കിയെന്നാണ് സി-ആപ്ട് ഉദ്യോഗസ്ഥരുടെ മൊഴി. ഖുറാന്‍ വിശുദ്ധ ഗ്രന്ഥമാണ്. അതിന് രാജ്യത്ത് വിലക്കും ഇല്ല. എന്നാല്‍ ഇത്രയധികം ഖുറാന്‍ വിദേശ സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനം വഴി വിതരണം ചെയ്തതിലാണ് വലിയ ദുരൂഹത. വിദേശ ഫണ്ട് സ്വീകരിച്ച് ചില രാജ്യ വിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും സി-ആപ്ടില്‍ അച്ചടിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
നയതന്ത്ര ചാനല്‍ വഴി വന്ന ചില കെട്ടുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ സി-ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നുവെന്നതിന് കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 32 കെട്ട് ഖുറാനുകള്‍ ഇവിടെ എത്തിയിരുന്നെന്ന് കണ്ടെത്തിയത്. ഓരോ കെട്ടിലും 62 ഖുറാന്‍ വീതം ഉണ്ടായിരുന്നു. ഖുറാനുകള്‍ യുഎഇയില്‍ പ്രിന്റ് ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.

You must be logged in to post a comment Login