മന്ത്രി കെ ടി ജലീല്‍ രാജി തലസ്ഥാനം സംഘര്‍ഷഭരിതം .

മന്ത്രി കെ ടി ജലീല്‍ രാജി വെയ്ക്കണെമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റ് മുന്നില്‍ രാത്രിയിലും പ്രതിഷേധം. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ് നടത്തി. സ്വര്‍ണ കടത്ത് കേസ്,ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ മറവില്‍ ദുരൂഹത അടക്കമുള്ള സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന് ഈ ഡി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആവശ്യപ്പെട്ടാണ് സമരം.അല്പമൊക്കെ ധര്‍മ്മദൈവം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സത്യം മാത്രമേ വിജയിക്കൂ എന്ന് മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടതി കുറ്റക്കാരെന്ന് കണ്ടാല്‍ മാത്രം രാജി വച്ചാല്‍ മതിയെന്ന് സി പി എം കേന്ദ്രനേതൃത്വം. സിപിഎം ഉം എല്‍ഡിഎഫും മന്ത്രി കെടി ജലീലിനെ ന്യായീകരിക്കുന്നു. മന്ത്രി ജലീല്‍ രാജി വെക്കുന്നതും വരെ ഇവിടെ സമരം തുടങ്ങുകയാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു മന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാനത്തിന്റെ തലസ്ഥാനം സംഘര്‍ഷഭരിതം.