മന്ത്രി കെ.ടി. ജലീലിന്റെ വാദം അസംബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

 

സംസ്ഥാന മന്ത്രി കെ.ടി. ജലീലിന്റെ പുതിയ വാദം അസംബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റംസാന്‍ കാലത്ത് ഭക്ഷണ കിറ്റുകളും മസ്ജിദുകളിലേക്ക് ഖുറാന്റെ കോപ്പികളും നല്‍കുന്ന അറബ് സമൂഹത്തിന്റെ പരമ്പരാഗത രീതികള്‍ നടപ്പാക്കാന്‍ യുഎഇയെ സഹായിക്കുകയാണ് ചെയ്തതെന്ന വാദം അസംബന്ധമാണെന്ന് മന്ത്രാലയം.മന്ത്രിയെന്ന നിലയില്‍ ചട്ടവിരുദ്ധമായ പ്രവൃത്തിയാണ് കെ.ടി ജലീലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ,സ്വന്തം മണ്ഡലത്തിലേക്ക് മറ്റൊരു രാജ്യത്ത് നിന്ന് സഹായങ്ങള്‍ വാങ്ങിയ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും, സക്കാത്തെന്നും ഖുറാന്‍ വിതരണമെന്നും മറ്റും പറഞ്ഞ് വിഷയത്തെ മതപരമാക്കി രക്ഷപെടാനുള്ള ഗൂഢശ്രമമാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തരത്തില്‍ മറ്റൊരു വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റിന് പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയം വഴി മാത്രമേ സാധിക്കൂ.വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് യുഎഇ കോണ്‍സുലേറ്റിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്തു നല്‍കാന്‍ കെ.ടി. ജലീലിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.