മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു.

ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകനു കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ജീവനക്കാരില്‍ ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മന്ത്രിയടക്കമുള്ളവര്‍ക്കു കോവിഡ് ഫലം നെഗറ്റീവായിരുന്നു.