മന്ത്രിയുടെ രാജി ; നാളെ സംസ്ഥാനത്ത് കരിദിനം ,തലസ്ഥാനത്തെ പ്രതിഷേധം നിരവധി പേര്‍ക്ക് പരിക്ക് .

ബിജെപി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. ലാത്തിച്ചാര്‍ജില്‍ നിരവധി ബിജെപി, യുവമോര്‍ച്ചാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ജലീല്‍ മന്ത്രി സ്ഥാനം രാജിവക്കുംവെരെ സന്ധിയില്ലാതെ സമരം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാനത്ത് അഴിമതിയുടെ മുഖ്യ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് യുഡിഎഫ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടതില്ലെന്ന് ഇടതുപക്ഷ നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.