മന്ത്രിയുടെ രാജി ; കോട്ടയത്തും പ്രതിഷേധം .

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് പ്രതിഷേധം നടത്തിയ യുവമോര്‍ച്ച എബിവിപി ബിജെപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു .സംസ്ഥാന സമിതി അംഗം എന്‍ . ഹരിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ പോലീസ് ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ചാണ് നേരിട്ടത് . സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകരെ ആസൂത്രിതമായി പോലീസ്ആക്രമിക്കുകയായിരുന്നുവെന്ന് എന്‍ . ഹരി പറഞ്ഞു. യുഎഇയില്‍ നിന്നും ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് ആരോപിച്ചായിരുന്നു സമരം.സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ട് ബിജെപിയും പോഷക സംഘടനകളും സമരത്തിന് രംഗത്തിറങ്ങിയത് . ഇന്നലെ രാത്രി ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ് . സംസ്ഥാനവ്യാപകമായിട്ടാണ് സമരം നടക്കുന്നത് .