Connect with us

Hi, what are you looking for?

india

മനുഷ്യന് ഇനി ചന്ദ്രനിലും ചൊവ്വയിലും താമസിക്കാം.

 

ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസത്തിന് യോഗ്യമാക്കാം , ബഹിരാകാശത്തു നിന്നും വരുന്നത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത. ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ലാവ സൃഷ്ടിച്ച ഉപരിതല അറകള്‍ക്ക് കോസ്മിക് വികിരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയുമെന്ന് സംഘം കണ്ടെത്തി. ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നു രൂപം കൊണ്ട വലിയ ഗുഹകള്‍ ബഹിരാകാശ സഞ്ചാരികള്‍ക്കു ഗുണകരമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലാവ ഉറഞ്ഞു കൂടി രൂപപ്പെട്ടിരിക്കുന്ന ഈ ഗുഹകളും അറകളും വളരെ വലുതായതിനാല്‍ ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഇതു ഭൂമിയിലുള്ളതിനേക്കാള്‍ ആയിരം മടങ്ങ് വലുതാണെന്നും കണ്ടെത്തി. ഭൂമിയില്‍ കണ്ടെത്തിയ സമാനമായ അറകള്‍ സംഘം അളക്കുകയും മറ്റ് ഗ്രഹങ്ങളുടെ ഉപരിതലത്തിനടിയില്‍ ഉണ്ടെന്ന് കരുതുന്നവയുടെ വലുപ്പം കണക്കാക്കുകയും ചെയ്തു. ഇത്തരത്തില്‍ ഏറ്റവും വലിയ അറകള്‍ ചന്ദ്രനിലാണ് കാണപ്പെടുന്നത്, അവ നൂറ് അടി വരെ വീതിയും 25 മൈലിലധികം നീളവുമുള്ളവയാണ്, ഒരു ചെറിയ പട്ടണത്തിന്റെ വലിപ്പത്തിന് ഇത് മതിയെന്ന് ഗവേഷകസംഘം പറഞ്ഞു.ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിലും ഇതു കണ്ടെത്താന്‍ കഴിയും. തകര്‍ന്ന ലീനിയര്‍ അറകളെ നിരീക്ഷിച്ചാണ് പലപ്പോഴും ഇത് അനുമാനിക്കുന്നത്. ഈ അറള്‍ ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തില്‍ ദൃശ്യമാകുന്ന രീതിയില്‍ കാണപ്പെടുന്നതിന് സമാനമാണത്രേ. പ്രത്യേകിച്ച് ഹവായ്, കാനറി ദ്വീപുകള്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്നതു പോലെയാണത്.

ഈ വീതിയുള്ള ഗുഹകള്‍ ചന്ദ്രന്റെ ഉപരിതലത്തിനടിയിലൂടെ 25 മൈലിലധികം ദൂരം സഞ്ചരിക്കുന്നുണ്ടാവാമെന്ന് റിക്കാര്‍ഡോ പോസോബോണ്‍ പറഞ്ഞു. ഇതിനു വിശാലവും പരിരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷമുണ്ട്, മാത്രമല്ല അവ ഒരു ചെറിയ പട്ടണം മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .