മദ്യം കിട്ടിയില്ല ; കോവിഡ് നിരീക്ഷണത്തിലിരിക്കെ ഒരാള്‍ ആത്മഹത്യ ചെയ്തു.

കോവിഡ് നിരീക്ഷണത്തിലിരിക്കെ മദ്യം കിട്ടാത്തതില്‍ മനംനൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യക്ക് മുന്‍പ് നിഷാന്ത് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി പോലീസ് പറയുന്നു. കോവിഡ് കാലത്തേ ഒറ്റപ്പെടലും, വിഷാദവും, മാനസിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിന് പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.