സമ്പര്‍ക്കത്തിലൂടെ കോവിഡ് -19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍
എരുമേലി ഗ്രാമ പഞ്ചായത്തില്‍ മത്സ്യവ്യാപാരം പത്തു ദിവസത്തേയ്ക്ക് കൂടി നീട്ടിയതായി പഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍ അറിയിച്ചു.
ഇന്ന് ചേര്‍ത്ത അടിയത്തിര പഞ്ചായത്ത് കമ്മറ്റി യോഗത്തിലാണ് തീരുമാനിച്ചത്.മത്സ്യ കച്ചവടത്തിനായി ഏറ്റുമാനൂര്‍ , ചങ്ങനാശേരി എന്നിവടങ്ങളിളില്‍ നിന്നും മത്സ്യങ്ങള്‍ എരുമേലിയിലെ കച്ചവടക്കാര്‍ കൊണ്ടുവരുന്നുവെന്ന ബി ജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ നല്‍കിയ , പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്ക് മത്സ്യ കച്ചവടം നിരോധിച്ചിരുന്നു . ഇതിന് തൊട്ടു പിന്നാലെയാണ് പത്ത് ദിവസത്തേക്ക് കൂടി നിരോധിച്ചിരിക്കുന്നത്.