ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റടിയില്‍ ഇരിക്കെ മരിച്ച പി.പി മത്തായിയുടെ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നരഹത്യക്ക് കേസെടുക്കുമെന്നും പോലീസ് റിപ്പോര്‍ട്ട് വന്നിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പറഞ്ഞു . സംഭവത്തില്‍ കുടുംബത്തിന്റെ ആശ്രയമായ മത്തായിയുടെ മരണത്തോടെ ദുരിതത്തിലായ കുടുംബത്തിന് നഷ്ടപരിഹാരം, ഭാര്യക്ക് ജോലിയും നല്‍കണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

You must be logged in to post a comment Login