രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 4 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാജമയിലെ ടാറ്റ ആശുപത്രിയില്‍ നടത്തും. ഇനി കണ്ടെത്താനുള്ളത് 44 പേരെയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കണ്ടെത്തിയ 4 മൃതദേഹങ്ങളില്‍ രണ്ടെണ്ണം പുറത്തെത്തിച്ചു. മറ്റു മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍. തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനാമേധാവി രേഖ നമ്ബ്യാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 3 യുണിറ്റ് എന്‍ടിആര്‍എഫ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത് . മന്ത്രി എംഎം മാണി പെട്ടിമടയിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

You must be logged in to post a comment Login