മണ്ണിടിച്ചിലില്‍ ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി.

 

ഇടുക്കിയില്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദുഖിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്ക് സഹായം നല്‍കിക്കൊണ്ട് എന്‍.ഡി.ആര്‍.എഫും ഭരണകൂടവും പ്രവര്‍ത്തിക്കുകയാണ്, – മോദി ട്വീറ്റ് ചെയ്തു.