മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ;ഏഴ് പേരെ രക്ഷപ്പെടുത്തി

 

മുന്നാര്‍ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏഴ് പേരെ രക്ഷപ്പെടുത്തി. നാലുപേരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടമുണ്ടായത്. എണ്‍പതോളം പേര്‍ ഇവിടെയുണ്ടെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.