മകന്റെ ഓര്‍മ്മയ്ക്കായി 61 പ്രവാസികള്‍ക്ക് തുണയേകി ഒരു പ്രവാസി മലയാളി.

 

മകന്റെ ഓര്‍മ്മയ്ക്കായി 61 പ്രവാസികള്‍ക്ക് നാട്ടിലേക്കുളള ടിക്കറ്റ് നല്‍കി മാതൃകയായി ഒരു പ്രവാസി മലയാളി. മലയാളിയായ ടിഎന്‍ കൃഷ്ണകുമാര്‍ ആണ് 61 പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത്. കഴിഞ്ഞ 32 വര്‍ഷമായി കൃഷ്ണകുമാര്‍ ദുബായിലാണ് ജീവിക്കുന്നത്.കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കാലത്താണ് കൃഷ്ണകുമാറിന്റെ ഇളയ മകനായ രോഹിത് കാര്‍ അപകടത്തില്‍ മരണപ്പെടുന്നത്. 19 വയസ്സായിരുന്നു പ്രായം. നിയന്ത്രണം വിട്ട് കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തും രോഹിത്തും തല്‍ക്ഷണം മരിച്ചു. കൃഷ്ണകുമാറിന് ഒരു മകന്‍ കൂടിയുണ്ട്.

പ്രവാസികളില്‍ മിക്കവര്‍ക്കും ജോലി നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് തിരിച്ച് പോകാനുളള സാമ്പത്തിക ശേഷിയില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. അവര്‍ നാട്ടിലേക്ക് തിരിച്ച് പോയി തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പമിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആളുകള്‍ വളരെ അധികം വേദന അനുഭവിക്കുകയാണെന്നും അദ്ദേഹം പറയുന്നു.