ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്.കംരാസിപോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഭീകരരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികന്‍ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേയാണ് മരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ പ്രദേശത്തു നിന്നും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എകെ 47 തോക്ക്, ഗ്രനേഡുകള്‍, പൗച്ചുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയാണ് സൈന്യം പിടിച്ചെടുത്തത്.