ഭാരതത്തിലെ പ്രഥമ രാഷ്ട്രപതിയുടെ പേരില്‍ പൂന്തോട്ടം.

മറ്റൊരു മുഗള്‍ അധിനിവേശ സ്മാരകത്തിന് അന്ത്യം കുറിച്ച് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി “രാജേന്ദ്രപ്രസാദ് ഉദ്യാന്‍” എന്ന പേരാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി.രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് ‘രാജേന്ദ്ര പ്രസാദ് ഉദ്യാന്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്ര പ്രസാദിനോടുള്ള ആദരസൂചകമായാണ് ഈ നടപടി.നൂറ്റാണ്ട് പഴക്കമുള്ള മുഗള്‍സരായ് റെയില്‍വേസ്റ്റേഷന് കഴിഞ്ഞ വര്‍ഷം ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കിയിരുന്നു. അലഹാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷന്‍ എന്നാക്കി പുനര്‍ നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് ഭവനിലെ ഉദ്യാനമായ പൂന്തോട്ടത്തിനും പേര് മാറുന്നത്.