ഇഷ്ടമുള്ള മദ്യ വില്‍പനശാല ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ ബെവ്ക്യൂ ആപ് പരിഷ്‌കരിച്ചു. ഉപഭോക്താവ് നല്‍കുന്ന പിന്‍കോഡിന് അനുസരിച്ചു മദ്യശാലകള്‍ ആപ് നിര്‍ദേശിക്കുന്ന രീതിയാണു മാറ്റിയത്.ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ഉപഭോക്താവ് ബെവ്ക്യൂ ആപ്പില്‍ പിന്‍കോഡ് കൊടുക്കുന്ന സമയത്ത് പിന്‍കോഡിന്റെ പ്രദേശത്തു വരുന്ന ബാറുകളുടെയും ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ചില്ലറ വില്‍പനശാലകളുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും.
ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആപ്പില്‍ പിന്‍കോഡ് ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിന്‍കോഡ് മാറ്റാം. വാങ്ങേണ്ട സമയം ആപ് നിശ്ചയിക്കും.മാറ്റങ്ങള്‍ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ അനുമതി ഇ ന്നു ലഭിക്കുമെന്നാണു കരുതുന്നത്. മാറ്റം വരുമ്പോള്‍ പ്രതിദിനം 1 ലക്ഷം വരെ ഉപഭോക്താക്കള്‍ വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. ഇന്നലെ 2.80 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്തു.