ബി.എസ് യെദിയൂരപ്പയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മകളുടെ പരിശോധനാ ഫലവും പുറത്ത് വന്നിരിക്കുന്നത്. ഇരുവരെയും മണിപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.