സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് എയര്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇന്നു രാവിലെ 11 മണിക്ക് ഹാജരാകാന്‍ ബിനീഷിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നീക്കം.യുഎഫ്എക്‌സ് സൊല്യൂഷന്‍സ്, ബംഗളുരുവിലെ രണ്ട് കമ്പനികള്‍ എന്നിവയെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.2018-ല്‍ ആരംഭിച്ച യുഎഫ്എക്‌സ് സൊല്യൂഷന്‍സ് വഴി കമ്മീഷന്‍ ലഭിച്ചതായുള്ള സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടു കൂടിയാണ് ബിനീഷിന് കുരുക്കു മുറുകിയത്. 2015-ല്‍ രൂപീകരിക്കുകയും ഇടയ്ക്കു വച്ച് അപ്രത്യക്ഷമാവുകയും ചെയ്ത രണ്ട് കമ്പനികളിലും ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുണ്ട്. ഈ രണ്ടു കമ്പനികളും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.കള്ളപ്പണ ഇടപാടുകള്‍ക്കും വിദേശ കറന്‍സി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികളെ മാത്രമാണ് ഇവയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നത്.
