Connect with us

Hi, what are you looking for?

kerala

ബാലഭാസ്‌കറിന്റെ മരണo ; സരിത്തും, പ്രമുഖ കലാകാരനും സംഭവസമയത്ത് ഉണ്ടായിരുന്നു.

 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ തെളിവെടുപ്പു നടത്തി. അപകടത്തിനു മുന്‍പു ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നെന്ന സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല. മാത്രമല്ല, അപകടം നടന്ന കാറില്‍ നിന്നു ചില പെട്ടികള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയതു കണ്ടെന്ന പഴയ മൊഴി മാറ്റുകയും ചെയ്തു.

സോബിയുടെ മൊഴി: ”മംഗലപുരം കുറക്കോടുള്ള പമ്പിനകത്തു കാറില്‍ വിശ്രമിക്കുമ്പോള്‍ പുറത്തു വെളുത്ത കാറില്‍ കുറച്ചു പേര്‍ മദ്യപിച്ചിരിക്കുന്നതു കണ്ടു. അതുവഴി വന്ന നീല ഇന്നോവ കാര്‍ അവിടെ നിര്‍ത്തി. മദ്യപിച്ചിരുന്നവര്‍ ഇരുമ്പു വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

                               കാറിന്റെ മുന്നില്‍ ഇടതുവശത്തെ സീറ്റില്‍ ഒരാള്‍ തല കുനിച്ചിരിക്കുന്നതും കണ്ടു. നീല കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്തു. അപ്പോള്‍ സമയം പുലര്‍ച്ചെ 3.30. നാലിനു ഞാന്‍ വീണ്ടും യാത്ര പുറപ്പെട്ടു. പള്ളിപ്പുറത്തെത്തിയപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു. വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും ആയുധങ്ങളുമായി ചിലര്‍ അടുത്തെത്തി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു.

                      ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു” അന്വേഷണ സംഘത്തെ സോബി അറിയിച്ചു. ഒരു പ്രമുഖ കലാകാരനും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും നുണപരിശോധനയ്ക്കു തയാറാണെന്നും സോബി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...