സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാട് അറിയണമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് ബസുടമകള്‍ വ്യക്തമാക്കി.നിലവില്‍ റോഡ് നികുതി അടക്കാന്‍ ഒക്ടോബര്‍ വരെ സര്‍ക്കാര്‍ സമയം അനുദിച്ചിട്ടുണ്ട്. പതിനായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നാണ് ബസുടമകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.