ബഷീര്‍ കുഞ്ഞുമുഹമ്മദ് അവസാനം നാട്ടിലേക്ക് മടങ്ങി.

ബഷീര്‍ കുഞ്ഞുമുഹമ്മദ് അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മസ്‌ക്കറ്റ് എരുമേലി അസോസിയേഷന്റെ രക്ഷാധികാരി ബഷീര്‍ കുഞ്ഞുമുഹമ്മദ് അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. മസ്‌ക്കറ്റിലും, നാട്ടിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മസ്‌ക്കറ്റിലെ എരുമേലിക്കാരായ പ്രവാസികളുടെ കൂട്ടായ്മ നടത്തി വരുന്നത്.
മസ്‌ക്കറ്റ് മത്രയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് ഷാ റസാഖ് ഉപഹാരം നല്‍കി ആദരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സോമി റസാഖ്, ഖലീല്‍ മുഹമ്മദ്, റെജി ഷാഹുല്‍, അജി പാ ടിയ്ക്കല്‍, രാജന്‍ റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു.