Connect with us

Hi, what are you looking for?

Local News

ബഫര്‍സോണ്‍ സമരം: എരുമേലിയില്‍ പോലീസ് എടുത്ത കേസില്‍ പിഴ അടച്ചു

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയില്‍ കര്‍ഷകര്‍ നടത്തിയ ബഫര്‍ വിരുദ്ധ സോണ്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലീസ് എടുത്ത കേസില്‍ കോടതി ശിക്ഷിച്ച പിഴ അടച്ചു . ബഫര്‍ സേണ്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ പങ്കെടുത്തവരില്‍ 37 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത് .സമാധാനപരമായി നടത്തിയ ജനകീയ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സമര സമിതി പിഴ അടക്കാന്‍ തീരുമാനിക്കുകയായിരുന്നു , ഒന്നും, രണ്ടും, മൂന്നും കേസുകളുള 37 പേര്‍ക്ക് 37000 രൂപയാണ് കാഞ്ഞിരപ്പള്ളി കോടതി പിഴ വിധിച്ചത്. പിഴ അടക്കുന്നതിനായി ബഫര്‍ സോണ്‍ വിരുദ്ധ സമിതി എരുമേലിയില്‍ ഇന്നലെ’ തെണ്ടല്‍ പിരിവ് നടത്തിയിരുന്നു. എരുമേലി, മുക്കൂട്ടുതറ ടൗണുകളിലും, 11, 12 വാര്‍ഡുകളിലുമായി നടത്തിയ തെണ്ടല്‍ പിരിവില്‍ തൊണ്ണൂറായിരം രൂപയാണ് പിരിച്ചത് . ഇനി വനം വകുപ്പ് എടുത്ത കേസാണ് നിലവിലുള്ളത്. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബഫര്‍ സോണ്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍ പി ജെ സെബാസ്റ്റ്യന്‍ , വാര്‍ഡംഗം മാത്യു ജോസഫ് , കമ്മറ്റിയംഗം ജോസ് താഴത്തു പീടിക, സന്തോഷ് എന്നിവര്‍ നേതൃത്വത്തിലാണ് തെണ്ടല്‍ പിരിവ് നടത്തിയത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .