ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 3 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിള്‍ കൈറ്റ് വെബ് സൈറ്റില്‍
( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകള്‍ക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന് സംപ്രേഷണം ചെയ്യും.
നിലവില്‍ പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്-മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലില്‍ (youtube.com/itsvicters) നിയന്ത്രിത പരസ്യങ്ങള്‍ അനുവദിച്ചതു വഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി കൈറ്റ്( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.