സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഫയലുകള്‍ നശിപ്പിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ രക്ഷിക്കാനെന്ന് ചെന്നിത്തല പറഞ്ഞു.
തീപിടിത്തത്തിന് പിന്നില്‍ വലിയ അട്ടിമറിയാണ്. പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ചീഫ് സെക്രട്ടറി അവിശ്വാസ് മേത്ത ആയി മാറിയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
