ലക്ഷങ്ങളുടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .അഴിമതിക്കാരെ കണ്ടുപിടിച്ച് ശിക്ഷിച്ചില്ലെങ്കില്‍, നടപടിയെടുക്കും വരെ ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദിഗീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ റെജി അമ്പാറ, ഫാസിം ചുടുകാട്ടില്‍ ബേബി,ബേബി മണപ്പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ബിനു മറ്റക്കര,പി കെ കൃഷ്ണകുമാര്‍ പി എം ബഷീര്‍,രഞ്ജിത് കടക്കയം ,പ്രകാശ് പള്ളിക്കുടം, ഹക്കിം മാടാത്താനി ,പി എം ലത്തീഫ്,സിജി മുക്കാലി ,ബിജു ചെറുവള്ളി,നിസാര്‍ ,റിന്‍സ്,ഷെഹിം ,ഷാനവാസ്, അലന്‍ സോജന്‍,അഭിലാഷ് എന്നിവര്‍ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.