പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല.

 

മണിമലയാറ്റില്‍ പഴയിടം കോസ്വേയിലെ നിറഞ്ഞ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. പുഴയുടെ ദൈന്യാവസ്ഥ കണ്ട് നാട്ടുകാരാണ് വ്യാഴാഴ്ച വൈകീട്ട് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മാലിന്യം കരയിലേക്ക് നീക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കുത്തൊഴുക്കുള്ള പുഴയില്‍നിന്ന് ഇവ കരയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ശ്രമം ഉപേക്ഷിച്ചു.