പ്ലസ് വണ്‍ പ്രവേശനം ; പത്തുശതമാനം സീറ്റുകള്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാറ്റിവയ്ക്കും.

 

പ്ലസ് വണ്‍ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകള്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാറ്റിവയ്ക്കും. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രവേശനം നല്‍കുക.ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.നേരത്തെ ഇതില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.ആദ്യമായാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്.