പ്ലസ് വണ്‍ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈല്‍ നമ്പര്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നമ്പര്‍ തിരുത്താന്‍ അവസരം. അപേക്ഷ സമയത്ത് അപേക്ഷകര്‍ രണ്ട് സ്ഥലത്താണ് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത്. തെറ്റായ നമ്പര്‍ നല്‍കിയവര്‍ക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരം അപേക്ഷകര്‍ക്ക് ശരിയായ മൊബൈല്‍ നമ്ബര്‍ നല്‍കുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പര്‍ മാറിയിട്ടുണ്ടങ്കില്‍ പുതിയ നമ്പര്‍ നല്‍കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.