പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി . കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.