പ്രളയം വരുമോ?

 

ചങ്ങനശ്ശേരി കുറിച്ചി പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളിലുള്ളവര്‍ വീണ്ടും ഭീതിയിലായിരിക്കുകയാണ്. സംസ്ഥാനത്ത് മഴ കനത്തതോടെ ചാലച്ചിറത്തോടും നിറഞ്ഞൊഴുകുകയാണ് താഴ്ന്നസ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ വെള്ളം കയറിയിരിക്കുന്നു. കുറിച്ചിയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളുള്‍ക്കൊള്ളുന്നതാണ് കണ്ണന്തറക്കടവ്, കവണുതറ, ആനക്കുഴി കക്കുഴി, എണ്ണക്കാച്ചിറ അട്ടച്ചിറമറ്റം കോളനി പ്രദേശങ്ങള്‍.ഒന്നാം വാര്‍ഡിലെ പലഭാഗങ്ങളും വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുകയാണ്. പത്തില്‍ക്കടവ്, പാട്ടാശ്ശേരി, നാഗുഡ പാലം, വൈക്കത്തുകുഴി ബണ്ട് റോഡിന് ഇരുവശവും, തുടങ്ങി നിരവധി പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വീണ്ടുമൊരു പ്രളയഭീതി നേരിടുന്നത്.