ജോണ്‍സണ്‍ & ജോണ്‍സണ്‍ നാസല്‍ സ്പ്രേ ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കായുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന് എഫ് ഡി എ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകാരം നല്‍കി. അമേരിക്കയില്‍ കൊവിഡ് മഹാമാരി മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു.ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നാസല്‍ സ്‌പ്രേ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഉടന്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറഞ്ഞു.
2019 മാര്‍ച്ചില്‍ അംഗീകാരം ലഭിച്ചതു മുതല്‍ 6,000ത്തോളം ആളുകള്‍ വിഷാദരോഗ ചികിത്സയ്ക്കായി സ്‌പ്രേ ഉപയോഗിച്ചതായി ക്രാമര്‍ പറഞ്ഞു. പ്രതിരോധശേഷി നിലനിറുത്താന്‍ ഇത് സഹായിച്ചു. ആത്മഹത്യ കുറിച്ച് ആലോചിക്കുന്ന വിഷാദ രോഗികളില്‍ ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് തീരുമാനിച്ചിരുന്നു. പഴയ ആന്റീ ഡിപ്രസന്റുകളേക്കാള്‍ ഈ സ്‌പ്രേവാറ്റോ വ്യത്യസ്മായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനു മുമ്പുതന്നെ അമേരിക്കയില്‍ ആത്മഹത്യാ പ്രവണതയുള്ള ആളുകള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊവിഡ് ക്ലസ്റ്ററുകളില്‍ വിഷാദരോഗ ചികിത്സയ്ക്കായി സ്‌പ്രേ നല്‍കി. ആളുകള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കലും ഒറ്റപ്പെടലും മാനസികസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഏതാനും ആഴ്ചകള്‍ക്കിടയില്‍ത്തന്നെ താരതമ്യേന വേഗത്തില്‍ ആളുകള്‍ക്കിടയില്‍ സ്‌പ്രേ ഫലം കണ്ടു. ക്ലിനുക്കുകളിലും രോഗികളിലും സ്‌പ്രേ ലഭ്യമാക്കും. ഞങ്ങള്‍ കൂടുതല്‍ രോഗികള്‍ക്ക് തീര്‍ച്ചയായും ചികിത്സ നല്‍കും.-ക്രാമര്‍ പറഞ്ഞു.
അനസ്തറ്റിക് കെറ്റാമൈനുമായി ബന്ധപ്പെട്ടതാണ് സ്‌പ്രെവാറ്റോ. ഇത് നിലവിലുള്ള ആന്റീഡിപ്രന്റുകളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് തലച്ചോറിലെ ഗ്ലൂട്ടാമേറ്റ് സിസ്റ്റത്തില്‍ സെറാറ്റോണില്‍, നോറെപിനെഫെറിനുമായും പ്രവര്‍ത്തിക്കുന്നു. മരുന്ന് രോഗികളെ എങ്ങനെ സഹായിക്കുന്നുവെന്നും എന്തുകൊണ്ട് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നെന്നുമറിയാന്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ്.