Wednesday, February 21, 2024
indiaNews

പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ജി20 പ്രഖ്യാപനം: പ്രധാനമന്ത്രി

ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തിട്ട് ഇന്നേക്ക് നവംബര്‍ 30 ഒരു വര്‍ഷം. കഴിഞ്ഞ 365 ദിവസം കൊണ്ട് ആഗോളതലത്തില്‍ സംഭവിച്ച മാറ്റങ്ങളും ഭാരതം വഹിച്ച പങ്കും പ്രശംസനീയമാണ്. ”വസുധൈവ കുടുംബകം”- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കാനും പുനര്‍നിര്‍മ്മിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഒരു നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ …..
എന്താണ് നമ്മെ ഭിന്നിപ്പിക്കുന്നത് എന്നതിലുപരി നമ്മെ ഒന്നിപ്പിക്കുന്നത് എന്താണെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ സമയത്താണ് ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. കൊറോണ മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കല്‍, ഉയര്‍ന്നുവരുന്ന കാലാവസ്ഥാ ഭീഷണികള്‍, സാമ്പത്തിക അസ്ഥിരത, വികസ്വര രാജ്യങ്ങളിലെ കടബാധ്യത തുടങ്ങി നിരവധി പ്രശ്‌നങ്ങളായിരുന്നു അദ്ധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. നേരത്തെ പുരോഗതിയുടെ മാനദണ്ഡം ജിഡിപിയെ കേന്ദ്രീകരിച്ച് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് മനുഷ്യ കേന്ദ്രീകൃതമായ പുരോഗതിയിലേക്കുള്ള ബദല്‍ മാര്‍ഗം ലോകത്തിന് നല്‍കാന്‍ ഇന്ത്യക്കായി.എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തന അധിഷ്ഠിതവുമാണ് ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദവി. ഭാരതത്തിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ജി20 അംഗങ്ങള്‍ ഐകകണ്‌ഠ്യേന പാസാക്കിയ ന്യൂഡല്‍ഹി ലീഡേഴ്സ് ഡിക്ലറേഷന്‍ (ചഉഘഉ). ജി20-യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയത് 55 ആഫ്രിക്കന്‍ രാജ്യങ്ങളെ സമന്വയിപ്പിക്കാനായി. ഇതുവഴി ആഗോള ജനസംഖ്യയുടെ 80 ശതമാനവും ജി20 ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനായി. ആഗോള വെല്ലുവിളികളെയും അവസരങ്ങളെയും കൃത്യമായി മനസിലാക്കാനും പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനും ജി20 അദ്ധ്യക്ഷ പദവിയിലൂടെ സാധിച്ചു.ബഹുമുഖത്വത്തിന്റെ പുത്തന്‍ ഉദയമാണ് രണ്ട് എഡിഷനുകളിലായി ഇന്ത്യ നടത്തിയ ”വോയ്സ് ഓഫ് ദി ഗ്ലോബല്‍ സൗത്ത് സമ്മിറ്റ്”. ആഗോള വ്യവഹാരത്തില്‍ വികസ്വര രാജ്യങ്ങള്‍ വഹിക്കുന്ന പങ്കിനെ തുറന്നുകാട്ടാന്‍ ലഭിച്ച വേദിയായിരുന്നു അത്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ജി20 അദ്ധ്യക്ഷപദവിയെ ജനകീയമാക്കാനും ഇന്ത്യക്കായി. 140 കോടി ജനങ്ങളാണ് ജി20-യുടെ ഭാഗമായത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവയുള്‍പ്പെടയുള്ള പരസ്പര ബന്ധിതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാന ഘടകം ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) ആണെന്ന് ലോകത്തെ അറിയിക്കാന്‍ ഭാരതത്തിനായി. ആധാര്‍, യുപിഐ, ഡിജിലോക്കര്‍ ഫസ്റ്റ്-ഹാന്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ നവീകരണങ്ങളുടെ വിപ്ലവകരമായ സംവിധാനങ്ങള്‍ ആഗോള ഡിജിറ്റല്‍ മേഖലയില്‍ തന്നെ വന്‍ മാറ്റത്തിന് കാരണമായി.ഭൂമിയെ സംരക്ഷിക്കുന്നതിനായി ”ഹരിത വികസന ഉടമ്പടി” ആവിഷ്‌കരിച്ചു. ഭൂമിയ്ക്ക് ദോഷം ചെയ്യാത്ത രീതിയിലുള്ള വികസനവും പ്രകൃതി സൗഹൃദമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിവര്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു. 2030-ഓടെ ആഗോള പുനരുപയോഗ ഊര്‍ജ്ജ ശേഷിയില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടാവണമെന്ന് ജി20 പ്രഖ്യാപനത്തില്‍ പറയുന്നു. സ്ത്രീ ശാക്തീകരണത്തിനായി വര്‍ക്കിംഗ് ഗ്രൂപ്പുകളെ രൂപീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്ലും യാഥാര്‍ത്ഥ്യമായത് ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്ത സമയത്താണ്. സ്ത്രീകള്‍ നയിക്കുന്ന വികസനത്തോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ 365 ദിവസത്തിനിടെ 87 കാര്യങ്ങളില്‍ ഫലം കണ്ടു, 18 വിഷയങ്ങള്‍ പുരോഗതി കൈവരിക്കുന്നുവെന്നത് അഭിമാനകരമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ മുന്നേറ്റമാണ് സംഭവിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ചും ഇന്ത്യ നിരവധി ചര്‍ച്ചകള്‍ നയിച്ചു. ഭീകരവാദത്തെ അംഗീകരിക്കാനാവില്ല. സഹിഷ്ണുതയില്ലാത്ത നയത്തിലൂടെ നാം ഇതിനെ അഭിമുഖീകരിക്കണം. ശത്രുതയ്ക്കെതിരെയും ഭീകരതയ്ക്കെതിരെയും പോരാടണം. എന്നാല്‍ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ആവര്‍ത്തിക്കുകയും വേണം. ജി20 അദ്ധ്യക്ഷ പദവി കാലത്ത് ഇന്ത്യ കൈവരിച്ച അസാധാരണമായ നേട്ടങ്ങളില്‍ ഞാന്‍ സന്തുഷ്ഠനാണ്. ബഹുമുഖത്വത്തെ പുനരുജ്ജീവിപ്പിക്കാനായി, ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദം ഉയര്‍ത്തി, വികസനത്തിന് നേതൃത്വം നല്‍കി, എല്ലായിടത്തും സ്ത്രീ ശാക്തീകരണത്തിനായി പോരാടി. ഭൂമിക്കും ഭൂമിയിലെ ആളുകള്‍ക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള കൂട്ടായ നടപടികള്‍ വരും വര്‍ഷങ്ങളില്‍ പ്രതിധ്വനിക്കും എന്ന ബോധ്യത്തോടെയാണ് ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറിയത്.