Connect with us

Hi, what are you looking for?

india

പ്രകൃതി ദത്തമായി നിര്‍മിക്കുന്ന ഗോമൂത്ര സാനിറ്റൈസര്‍ ;ഉടന്‍ വിപണിയില്‍

 

ഗുജറാത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന് ബദലായി പ്രകൃതി ദത്തമായി നിര്‍മിക്കുന്ന ഗോമൂത്ര സാനിറ്റൈസര്‍ ലൈസന്‍സ് ലഭിച്ചശേഷം അടുത്തയാഴ്ച വിപണിലെത്തിക്കുമെന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി അറിയിച്ചു.

മിഷന്‍ വിഷന്‍ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ് സംഘടിപ്പിച്ച ദേശീയ വെബിനാറില്‍ രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ ഉല്‍പ്പന്നം പരിചയപ്പെടുത്തി. ഗോ സെയ്ഫ് എന്ന ബ്രാന്‍ഡിലാണ് ഉല്‍പ്പന്നം പുറത്തിറക്കുക.
ജാംനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത കോര്‍പറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ഗോ സേയ്ഫിന് അടുത്തയാഴ്ചയോടെ ലൈസന്‍സ് ലഭിക്കുമെന്ന് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ മനീഷ ഷാ പറഞ്ഞു.

ഗോമുത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേര്‍ത്താണ് സാനിറ്റൈസര്‍ നിര്‍മികകുന്നത്. ഈ കോര്‍പറേറ്റീവ് സൊസൈറ്റിതന്നെ ലോക്ഡൗണ്‍ സമയത്ത് ഗോമൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന സാനിറ്റൈസര്‍ ഗോ പ്രൊട്ടക്റ്റും മുറി വൃത്തിയാക്കുന്ന ലിക്വിഡ് ഗോ ക്ലീനും പുറത്തിറക്കിയിരുന്നു.നേരത്തേ രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ വിതരണ കമ്പനി ചാണകവും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച മാസ്‌ക് വിപണിയിലെത്തിച്ചിരുന്നു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...