പോലിസ് രാജ് ചെന്നിത്തലയക്ക് മറുപടിയുമായി മുഖ്യമന്ത്രി

 

വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതല സമിതി കൂടുതല്‍ സജീവമാകണം, പൊലീസിനെയും ഉള്‍പെടുത്തണം. സമ്പര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താഴ്ത്തി കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കുബുദ്ധികള്‍ തയ്യാറാക്കുന്ന ഗൂഢ പദ്ധതികളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടരുത്. നമ്മുടെ യശസില്‍ അലോസരപെടുന്നവരുണ്ട് അവരെ അവഗണിക്കണമെന്നും പിണറായി വിജയന് പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടപടി പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും ഇടയാക്കും. ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ചെന്നിത്തല ആരോപിച്ചു.