പൊന്‍കുന്നത്ത് 4.700 ലിറ്റര്‍ വിദേശമദ്യം പിടികൂടി ഒരാള്‍ അറസ്റ്റില്‍.

പൊന്‍കുന്നത്ത് അനധികൃതമായി ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 4.700 ലിറ്റര്‍ വിദേശമദ്യം എക്‌സെസ് സംഘം പിടികൂടി .ഒരാള്‍ അറസ്റ്റില്‍.ഇളങ്ങുളം തച്ചപ്പുഴ സ്വദേശി മാടുംകാവുങ്കല്‍ വീട്ടില്‍ സുനില്‍ എം സി യെ (48 ) അറസ്റ്റ് ചെയ്തു .പൊന്‍കുന്നം – പാലാ റോഡില്‍ ഒന്നാം മൈല്‍ തച്ചപ്പുഴ റോഡില്‍ ഓട്ടോറിക്ഷയില്‍ 4.700 ലിറ്റര്‍ വിദേശമദ്യം അനധീകൃതമായി സൂക്ഷിച്ചു വില്‍പ്പന നടത്തുന്നതിനിടെയാണ് പ്രതിയെ പിടിച്ചത്. പൊന്‍കുന്നം എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യം പിടിച്ചത് . വില്പന നടത്തിയ 1040 രൂപയും , ഗഘ 34 ഋ 9372 ആഅഖഅഖ ങഅതകങഅ നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. ജെയ്‌സണ്‍ ജേക്കബ് ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ് , സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീലേഷ് എക്സൈസ് ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു