പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാടില്‍ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് വിധി കനത്ത തിരിച്ചടിയായി.