Friday, June 14, 2024
keralaNews

പെട്ടിമുടിയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 61 ആയി

 

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പെട്ടിമുടിയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ദുരന്ത ഭൂമിയില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.കുട്ടിയുടേതിന് പുറമെ ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണം 61 ആയി. ഒന്‍പതുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തമേഖലയില്‍ അടിഞ്ഞ മണ്ണ് കോരിമാറ്റി തിരച്ചില്‍ തുടരുകയാണ്.