പൂഞ്ഞാറില്‍ ഹരിതം ജനകീയ ഹോട്ടല്‍ ….

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയില്‍ തുടക്കം കുറിച്ച ഹരിതം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പി.സി ജോര്‍ജ് എംഎല്‍എ നിര്‍വ്വഹിച്ചു.ഹരിതകര്‍മ്മ സേനയെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലിന്റെ പ്രവര്‍ത്തനം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി ശാന്തകുമാരി, പുഷ്പമ്മ, ശുഭ, ടിന്റു, ലത ബാബു എന്നിവര്‍ എന്നിവര്‍ ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ് അദ്ധ്യക്ഷത വഹിച്ചു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് വെട്ടിമറ്റം, ജനപക്ഷം മണ്ഡലം പ്രസിഡന്റ് പ്രകാശ്,പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.