പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്നും 63 പേര്‍ക്ക് കൊവിഡ്

 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 പേര്‍ക്കും സ്പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി ഉയര്‍ന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. പൊതു ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുന്നതാണ് കൊവിഡ് വ്യാപനം ജയിലില്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.