പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. നൂറ് പേരിലാണ് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രണ്ടു ദിവസത്തിനിടെ 200 പേരില്‍ നടത്തിയ പരിശോധനയില്‍ 101 പേരില്‍ രോഗം കണ്ടെത്തിയതോടെ ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. എഴുന്നൂറിലേരെ തടവുകാരാണ് ജയിലില്‍ ഉള്ളത്. എവിടെ നിന്നാണ് ജയിലില്‍ രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്രയേറെ തടവുകാരെ പരിശോധിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്. പൂജപ്പുര ജയിലില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. രോഗബാധ ഏറിയ സാഹചര്യത്തില്‍ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി.