പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ വൈറസ് വ്യാപനം . 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ജയിലിലെ വൈറസ് വ്യാപനം ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചെന്ന കാര്യം വ്യക്തമെല്ല. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജയില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.