രണ്ടു ദിവസത്തെ കനത്ത മഴയില്‍ വിറങ്ങലിച്ച എരുമേലി പഞ്ചായത്തില്‍ പാലങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി . ഇന്നലെ വെളുപ്പിന് ആരംഭിച്ച ശക്തമായ മഴയില്‍ രാവിലെ പത്ത് മണിയോടെ മേഖലയില്‍ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കി . ഓരുങ്കല്‍ കടവ് പാലം , മൂക്കന്‍പ്പെട്ടി , എയ്ഞ്ചല്‍വാലി , കുറുമ്പന്‍മൂഴി, ഇടകടത്തി അറയാഞ്ഞിലിമണ്‍ , പഴയിടം അടക്കം കോസ് വെകളാണ് വെള്ളത്തില്‍ മുങ്ങിപ്പോയത് . മണിമലയാര്‍ , എരുമേലി വലിയതോട് , കൊച്ചുതോട് , പമ്പാനദി , അടുത നദി എല്ലാം കരകവിഞ്ഞൊഴുകി .
മൂക്കന്‍പ്പെട്ടി അരുവിക്കല്‍ ഭാഗത്ത് ഈറയ്ക്കല്‍ വീട്ടില്‍ സുകുമാരന്റെ വീടിന്റെ മുന്‍ വശത്തെ സംരക്ഷണഭിത്തി തകര്‍ന്നു .നിരവധി പേരുടെ കൃഷികള്‍ നശിച്ചിട്ടുണ്ട് .കനത്ത മഴയില്‍ കുതിര്‍ന്ന് മലയാര മേഖലയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ് .എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രമുറ്റം , ആനക്കൊട്ടില്‍ , നടപ്പന്തല്‍ ,
എരുമേലി – കൊരട്ടി റോഡില്‍ സെന്റ് തോമസ് ജംഗഷന്‍ മുതല്‍ കൊരട്ടി പ്രധാന റോഡില്‍ വെള്ളം കയറി . ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു . ആറിന്റേയും , തോടിന്റേയും ഇരു കരകളും കവിഞ്ഞതോടെ ഇരു ഭാഗത്തും താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലുമാണ് . എരുമേലിയില്‍ സുരക്ഷക്കായി പോലീസും രംഗത്തെത്തിയിട്ടുണ്ട് .