പാറമടയ്ക്ക് സ്റ്റോപ്പ്‌മെമ്മോ

ചരളനിവാസികളെ മുഴുവന്‍ ദുരിതത്തിലാക്കിയായ ചെമ്പകപ്പാറയിലെ പാറമടയ്ക്ക് എരുമേലി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ്‌മെമ്മോ നല്കിതായി പഞ്ചായത്ത് പ്രസിഡന്റെ് പറഞ്ഞു.കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ പാറമടയില്‍ നിന്നും കല്ലും പൊടിയും ശക്തമായി ഒഴുകിയെത്തിയത്.ഇതേതുടര്‍ന്ന് പത്തോളം കുടുംബങ്ങളെ യാണ്.സമീപത്തുള്ള വാവര്‍ സ്‌കൂളിലേക്ക് മാറ്റിയത്. എന്നാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ബാധ്യസ്ഥരാണ.് അപകട പ്രദേശത്ത് തന്നെ താമസിക്കുന്നത് ഉചിതമല്ലാതിനാല്‍ ദുരിതാശ്വാസ ക്യാമ്പ് മറ്റേണ്ടതായിട്ടുണ്ട്. എരുമേലി ടൗണിന് സമീപം ശബരി ബില്‍ഡിംഗില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിതായും മറ്റ് സൗകര്യങ്ങള്‍ റവന്യൂ വകുപ്പാണ് ചെയ്യേണ്ടതെന്നും പ്രസിഡന്റെ് പറഞ്ഞു.
ഇന്ന് രാവിലെ ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോസ്ഥതര്‍,രാഷ്ട്രിയപാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ ദുരിതാശ്വാസ ക്യാമ്പ് മറ്റുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.