സംസ്ഥാനത്തെ പാറമടകളുടെ ദൂരപരിധി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്ററാക്കി വര്‍ദ്ധിപ്പിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ നിലവിലുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാം. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുള്ളത്.ഈ ദൂരപരിധിയാണ് ഹരിത ട്രിബ്യൂണല്‍ 200 മീറ്ററായി ഉയര്‍ത്തിയത്. പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്തത്.