പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും നിലവിലെ ബോര്‍ഡ് മെമ്പര്‍മാറുമായ ജലാല്‍ പുതക്കുഴി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറത്തോട് ബ്രാഞ്ചിലും ഇടക്കുന്നം ബ്രാഞ്ചിലും സമരം നടത്തി.യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയും,ജില്ലാ കമ്മറ്റി സെക്രട്ടറിയുമായി ജലാല്‍ പൂതക്കുഴിക്കെതിരെ ബാങ്ക് ജീവനക്കാരി കാഞ്ഞിരപ്പള്ളി പോലീസില്‍ നല്‍കിയയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധം.പാറത്തോട്ടില്‍ നടന്ന സമരം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജുകുട്ടി സമരം ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി റസീന മുഹമ്മദ് കുഞ്ഞ്, മഹിള അസോസിയേഷന്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് , സുമ സജികുമാര്‍, സെക്രട്ടറി അനു മണിക്കുട്ടന്‍, സുപ്രഭ രാജന്‍,ജിന്‍സി,പ്രിന്‍സി,ലോക്കല്‍ സെക്രട്ടറി പി കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
