കേരള കോണ്‍ഗ്രസ് (എം)പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് താത്ക്കാലിക വിരാമം. പാര്‍ട്ടിയുടെ പേരും ,ചിഹ്നവും വേണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം നല്‍കിയ പരാതിയില്‍ കേന്ദ്ര തീരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായി ഉത്തരവ്.ഇതേ തുടര്‍ന്ന് ജോസഫ് വിഭാഗത്തിന് പുതിയ ചിഹ്നം തേടേണ്ടവരും.പാര്‍ട്ടിക്ക് കേരള കോണ്‍ (എം) എന്ന പേരും സ്വീകരിക്കാന്‍ കഴിയില്ല.കേരള കോണ്‍ഗ്രസ് പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാനാവൂ.എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നല്‍കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ലയെന്നും അശോക് ലവാസ ചൂണ്ടിക്കാട്ടി.